SignIn
Kerala Kaumudi Online
Saturday, 19 September 2020 6.28 AM IST

സംസ്ഥാനത്ത് 562 ഹോട്ട് സ്പോട്ടുകൾ, ഇന്ന് 20 ഹോട്ട്‌സ്പോട്ടുകൾ കൂടി,12 എണ്ണം ഒഴിവാക്കി

vehicle

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പ്രതിദിന വർദ്ധന രേഖപ്പെടുത്തിയ ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 15, 21), കരവാരം (സബ് വാർഡ് 6), തിരുപുറം (2, 3), മാണിക്കൽ (18, 19, 20), മടവൂർ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂർ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാൾ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാർഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂർ (14, 16), വടക്കാഞ്ചേരി (8), അയിലൂർ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂർ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ (2, 5 , 12 (സബ് വാർഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊണ്ടാഴി (വാർഡ് 1), മണലൂർ (3), കോഴിക്കോട് ജില്ലയിലെ കാക്കൂർ (6), കീഴരിയൂർ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാർഡ് 10), പുൽപ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കൽ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 1608 പേർക്കാണ് ഇന്ന് കൊവിഡ‌് സ്ഥിരീകരിച്ചത്. ഇതിൽ 1409 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. എഴു മരണവും ഇന്ന് സ്ഥിരീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, HOT SPOT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.