SignIn
Kerala Kaumudi Online
Friday, 25 September 2020 7.21 AM IST

ജലദോഷ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്കും ഇനി ആന്റിജൻ ടെസ്റ്റ് ; പരിശോധനകൾക്ക് പുതിയ മാനദണ്ഡം

covid-test

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി. ആരോഗ്യവകുപ്പാണ് ആന്റിജൻ, പിസിആർ പരിശോധനകൾ നടത്തുന്നതിനടക്കം വിശദമായ നിർദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്.

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങൾ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ഇത് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവർക്ക് പി സി ആർ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാൽ ഉടൻ തന്നെ ടെസ്റ്റ് നടത്താനാണ് നിർദ്ദേശം.

നിയന്ത്രിത മേഖലയിൽ നിന്ന് വരുന്നവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചൽ ഉടൻ ആന്റിജൻ പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ ക്ലസ്റ്ററുകളിൽ നിന്നെത്തുന്ന മുൻഗണന വിഭാഗത്തിലെ ആളുകൾക്ക് ആന്റിജൻ പരിശോധന നടത്തും.

യാത്രാ ചരിത്രം ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയാൽ പിസിആർ പരിശോധന നടത്തണം. ആരോഗ്യപ്രവർത്തകർ, പൊലീസ് അടക്കമുള്ളവർക്ക് രോഗലക്ഷണം കണ്ടാൽ പിസിആർ ടെസ്റ്റ് നടത്തണം. മൃതദേഹത്തിൽ ആദ്യം എക്‌സ്പർട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആർ പരിശോധന നടത്താനുമാണ് നിർദ്ദേശം.

തടവുപുള്ളികൾക്ക് ആന്റിജൻ പരിശോധന നടത്താൻ നിർദ്ദേശിച്ചു. കൊവിഡ് ഭേദമായവരിൽ വീണ്ടും ലക്ഷണങ്ങൾ കണ്ടാൽ പി.സി.ആർ പരിശോധനയാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, COVID TEST, ANTIGEN TEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.