SignIn
Kerala Kaumudi Online
Friday, 04 December 2020 2.14 AM IST

കണ്ണൂരിൽ 78 പേർക്ക് കൂടി കൊവിഡ്; 63 പേർക്ക് സമ്പർക്കത്തിലൂടെ

covid

കണ്ണൂർ: ജില്ലയിൽ 78 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 63 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും ഒമ്പതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.


ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2435 ആയി. ഇവരിൽ ഇന്ന് രോഗമുക്തി നേടിയ 33 പേരടക്കം 1669 പേർ ആശുപത്രി വിട്ടു. 743 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

തളിപ്പമ്പിൽ 20 പേർക്കും പാട്യത്തും പരിയാരത്തും 8 പേർക്കു വീതവും തലശേരിയിൽ ആറുപേർക്കും സമ്പർക്കത്തിലൂടെ ഇന്നലെ രോഗബാധയുണ്ടായി. മുണ്ടേരി, പന്ന്യന്നൂർ, കോടിയേരി, ധർമ്മടം, മാങ്ങാട്ടിടം, മയ്യിൽ, ആലക്കോട്, കല്ല്യാശ്ശേരി, ന്യൂമാഹി, രാമന്തളി,
അയ്യങ്കുന്ന്, ഇരിട്ടി, കണ്ണാടിപ്പറമ്പ്, ചെങ്ങളായി, കുറുമാത്തൂർ, ആന്തൂർ, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പരിശോധന
ജില്ലയിൽ നിന്ന് ഇതുവരെ 52003 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 51195 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


33 പേർക്കു രോഗമുക്തി

20 പേർ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും ആറ് പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സിയിൽ നിന്നും നാലു പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും രണ്ടു പേർ കണ്ണൂർ മിംസിൽ നിന്നും ഒരാൾ സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്നും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

രോഗബാധിതർ 2435

രോഗമുക്തർ 1669
നിരീക്ഷണത്തിൽ 9004

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID 19
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.