SignIn
Kerala Kaumudi Online
Thursday, 03 December 2020 7.19 AM IST

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ സൂപ്പർ മാർക്കറ്റ്

pravasi

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സപ്ളൈക്കോയുമായി ചേർന്ന് നോർക്ക 'പ്രവാസി സ്റ്റോർ പദ്ധതി" നടപ്പാക്കുന്നു. പ്രവാസിക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിൽ 15 ശതമാനം സബ്സിഡിയാണ്. 16 ബാങ്കുകളുടെ 5,832 ശാഖകളിലൂടെയാണ് വായ്പ നൽകുക.

മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിൽ സംരംഭം ആരംഭിക്കാനാണ് സഹായം. സ്വന്തം കെട്ടിടമുള്ളവർക്കും വാടയ്ക്ക് എടുക്കുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 700 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ മാവേലി സ്റ്റോറും 1,500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർ മാർക്കറ്റും ആരംഭിക്കാം. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് അപേക്ഷകൻ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന www.norkaroots.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ 0471-2329738, 80782 58505

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, NRI, SUPERMARKET, NORKA, PRAVASI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.