വെഞ്ഞാറമൂട് : കല്ലറ നിറമൺകടവിൽ രണ്ടരവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. കല്ലറ നിറമൺകടവ് കടുവാക്കുഴി തടത്തരികത്തുവീട്ടിൽ അഭിരാമി(22), വാമനപുരം മിതൃമ്മല തടത്തരികരത്ത് വീട്ടിൽ അമൽ (23) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ വീട്ടിൽനിന്നാണ് യുവതി ഒളിച്ചോടിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പനുസരിച്ചാണ് കേസെടുത്തത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഭിരാമി, കാമുകൻ അമൽ എന്നിവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.