ഷാർജ:അടുത്തമാസം 19 മുതൽ നടക്കുന്ന 13-ാം സീസൺ ഐ.പി.എൽ മത്സരങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ടീമുകൾ യു.എ.ഇയിൽ എത്തിത്തുടങ്ങി. പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്ന് പഞ്ചാബ് കിംഗ്സ് ഇലവൻ താരങ്ങളാണ് ആദ്യം പോയത്.പിന്നാലെ രാജസ്ഥാൻ റോയൽസ് താരങ്ങളും വിമാനം കയറി. ധോണിയടക്കമുള്ള ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ ഇന്ന് യാത്ര തിരിക്കും.