SignIn
Kerala Kaumudi Online
Sunday, 29 November 2020 6.45 PM IST

ഒരു അത്ഭുതം സംഭവിക്കാം, ജഗതി പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ

jagathy-sreekumar

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാർ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ജഗതിയുടെ മകൻ രാജ്‌കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തിൽ രാജ്കുമാർ വ്യക്തമാക്കുന്നു.

രാജ്‌കുമാറിന്റെ വാക്കുകൾ-

'ആഴ്‌ചയിൽ ഒരിക്കൽ ഡോക്‌ടർമാർ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവർ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാൾ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നിൽ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്'.

അഭിമുഖത്തിന്റെ പൂർണരൂപം സെപ്‌തംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAGATHY SREEKUMAR, JAGATHY SREEKUMAR LATEST, JAGATHY SREEKUMAR SON, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.