SignIn
Kerala Kaumudi Online
Friday, 04 December 2020 4.55 AM IST

കാസർകോട് ഇന്നലെ 157, സമ്പർക്കം 142

corona

കാസർകോട്: ജില്ലയിൽ 157 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 പോസിറ്റീവായി. 142 പേർക്ക് സമ്പർക്കവും നാലുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ടുപേർ വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. അതേസമയം 198 പേർക്ക് ഇന്നലെ കൊവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു.

നീലേശ്വരം 15, ദേലംപാടി 2, കയ്യൂർചീമേനി 8, ചെറുവത്തൂർ 5, ഉദുമ 7, ചെമ്മനാട് 5, പടന്ന 5, കാഞ്ഞങ്ങാട് 14, മംഗൽപാടി 8, ചെങ്കള 4, പിലിക്കോട് 4, കോടോംബേളൂർ 5, തൃക്കരിപ്പൂർ 15, പള്ളിക്കര 3, കള്ളാർ 1, മൊഗ്രാൽപുത്തൂർ 3, കാസർകോട് 12, മധൂർ 7, അജാനൂർ 10, എൻമകജെ 1, മടിക്കൈ 2, ഈസ്റ്റ് എളേരി 1, പൈവളിഗെ 2, മഞ്ചേശ്വരം 4, പുത്തിഗെ 2, മീഞ്ച 2, ബദിയുക്ക 2, കുമ്പള 5, മുളിയാർ 1 എന്നിങ്ങനെയാണ് തദ്ദേശസ്ഥാപനം തിരച്ചുള്ള രോഗ ബാധിതർ.

വീടുകളിൽ 4391 പേരും സ്ഥാപനങ്ങളിൽ 1093 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5484 പേരാണ്. പുതിയതായി 216 പേരെ കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി.

4682 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 536 പേർ വിദേശത്ത് നിന്നെത്തിയവരും 387 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3759 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3406 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. മരണപ്പെട്ടവർ 34 ആണ്.

11 പേർ കുട്ടികൾ

ജില്ലയിൽ ഇന്നലെ 10 വയസ്സിന് താഴെയുള്ള 11 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കുമ്പളയിലെ ഏഴ് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. തൃക്കരിപ്പൂരിലെ നാല് കുട്ടികളും കാഞ്ഞങ്ങാട്, കാസർകോട്, കുമ്പളയിലെ രണ്ട് കുട്ടികൾ വീതവും നീലേശ്വരത്തെ ഒരു കുട്ടിക്കുമാണ് രോഗബാധയുണ്ടായത്.

രോഗബാധിതർ 4682

രോഗമുക്തർ 3406

നിരീക്ഷണത്തിൽ 5484

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KASARGOD, KSD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.