SignIn
Kerala Kaumudi Online
Friday, 27 November 2020 2.54 PM IST

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫോറൻസിക് റിപ്പോർട്ട് ഉടൻ

fire

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ ഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിച്ചേക്കും. അതിന് ശേഷമാവും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൈമാറുക.

സെക്രട്ടേറിയ​റ്റിലെ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ച സാമ്പിളുകൾ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിരുന്നു. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിന് സമീപത്തെ സിസിടിവി കാമറാ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. തീപടരുന്നതിനിടയാക്കുന്ന എന്തെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നോയെന്ന് ഫോറൻസിക് സംഘം പരിശോധിക്കും. അണുവിമുക്തമാക്കുന്നതിനായി ഉപയോഗിച്ച രാസലായനിയിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ അളവിൽ ആൾക്കഹോൾ സാന്നിധ്യമുണ്ടായിരുന്നോയെന്നും ഫോറൻസിക് പരിശോധിക്കും. ഇതിനായി ഇതിന്റെ സാമ്പിൾ ശേഖരിച്ചു. പ്രോട്ടോകോൾ ഓഫീസിലെ ഫാനിന്റെ സ്വിച്ചിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അടച്ചിട്ട മുറിയുടെ ചുമരിലുണ്ടായിരുന്ന ഫാൻ കത്തി ഉരുകിയൊലിച്ച് കർട്ടനിലും പേപ്പറുകളിലും വീണാണ് തീ പടർന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സമാനമായ കണ്ടെത്തലാണ് അഗ്നിശമനസേനയുടേതും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SECRETARIAT FIRE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.