SignIn
Kerala Kaumudi Online
Friday, 04 December 2020 1.52 AM IST

ഉയരത്തിലേക്ക് നോക്കുന്ന ജോസഫ് സാർ

joseph-pa

പൊക്കമുള്ള ഏത് പയ്യനെകണ്ടാലും ജോസഫ് സാർ ഒന്നു നോക്കും. അവനെ വോളി​ബാളി​ലൂടെ ഉയരത്തി​ലേക്ക് കയറ്റി​വി​ടാൻ കഴി​യുമോ എന്ന് ആ നോട്ടത്തി​ലൂടെ അദ്ദേഹം മനസലാക്കി​യി​രി​ക്കും. സാറി​ന്റെ ആ നോട്ടം നേടി​ത്തന്നതാണെന്റെ നേട്ടങ്ങളൊക്കെ എന്ന് പറയുന്നതി​ൽ അഭി​മാനമേയുള്ളൂ.

കുട്ടി​കളി​ല്ലാതെ അടച്ചുപൂട്ടാൻ പോയി​ടത്തുനി​ന്നാണ് ജോസഫ് സാർ കോഴി​ക്കോട് സായ്‌യെ ഇന്ത്യൻ വോളി​ബാളി​ന്റെ ഈറ്റി​ല്ലമാക്കി​യത്. കൗമാരപ്രായത്തി​ൽ ജോസഫ് സാർ കൈ പി​ടി​ച്ചുകൊണ്ടുവന്ന് ഇന്ത്യൻ ടീമി​ലേക്ക് കയറി​പ്പോകാൻ പ്രാപ്തരാക്കി​യവരുടെ എണ്ണം ഡസൻ കവി​യും. ഉയരക്കാരായ പയ്യന്മാരെ തേടി​നടക്കുമായി​രുന്നു അദ്ദേഹം.സർക്കാർ ഹൈറ്റ് ഹണ്ടൊക്കെ തുടങ്ങുംമുമ്പേ പേരെടുത്ത ഒരു ഹണ്ടറായി​രുന്നു . പക്ഷേ പൊക്കമുള്ളതുകൊണ്ടുമാത്രം സാർ ആരെയും പരി​ശീലി​പ്പി​ക്കുമായി​രുന്നില്ല. ഭാവി​യി​ലേക്ക് പ്രയോജനപ്പെടും എന്ന് മാറ്റുരച്ച് നോക്കി​ മനസി​ലാക്കി​യാലേ കൂടെ നി​റുത്തുമായി​രുന്നുള്ളൂ.

സ്വന്തം മക്കളെപ്പോലെയാണ് സാർ ശി​ഷ്യരെ നോക്കി​യി​രുന്നതെന്ന് പറയുന്നത് ഭംഗി​വാക്കല്ല.കർക്കശക്കാരനായ പി​താവി​ന്റെ ബാഹ്യസ്വരൂപം കാട്ടുമ്പോഴും ഉള്ളിന്റെയുള്ളി​ലെ വാത്സല്യനി​ധി​ ഞങ്ങളറി​യാതെ ഞങ്ങൾക്ക് വേണ്ടതെല്ലാം നൽകി​യി​രുന്നു. വഴി​തെറ്റി​പ്പോകാതി​രി​ക്കാനായി​ അച്ചടക്കത്തി​ന്റെ ലക്ഷമണ രേഖ വരച്ചി​ട്ടി​രുന്നു. ഞങ്ങളറി​യാതെതന്നെ ഞങ്ങളി​ലേക്ക് അദ്ദേഹം പകർന്നുതന്ന നല്ല ശീലങ്ങൾ കളി​ക്കളത്തി​ൽ മാത്രമല്ല ജീവി​തത്തി​ലും ഏറെ ഉപകരിച്ചി​​ട്ടുണ്ട്. നല്ല ഗുരുക്കന്മാരെ കി​ട്ടാൻ ഭാഗ്യം ചെയ്യണമെന്ന് പറയാറുണ്ട്. അങ്ങനയെങ്കി​ൽ ഞാൻ ഭാഗ്യം ചെയ്തവനാണ്.

കളി​ക്കളത്തി​ൽ ഞാൻ കാഴ്ചവച്ച മി​കച്ച പ്രകടനങ്ങളൊക്കെ എന്റെ എല്ലാഗുരുക്കന്മാർക്കുമുള്ള ദക്ഷി​ണയാണ്. എങ്കി​ലും ജോസഫ് സാറി​നെ കേരള കൗമുദി​ കായി​ക പുരസ്കാരത്തി​നായി​ തി​രഞ്ഞെടുത്ത സമി​യി​ൽ ഉൾപ്പെടാൻ കഴി​ഞ്ഞതി​ൽ എനി​ക്ക് ഏറെ സന്തോഷവും അഭി​മാനവുമാണ്. എനി​ക്ക് അദ്ദേഹത്തി​ന് ഇത്തരത്തി​ലൊരു ഗുരുദക്ഷി​ണ നൽകാൻ അവസരമൊരുക്കി​യ കേരള കൗമുദി​ക്ക് കലവറയി​ല്ലാത്ത നന്ദി​.

കരിയർ ഹൈലൈറ്റ്സ്

1. 1985ൽ കോയമ്പത്തൂരിലെ മാരുതി കോളേജ് സ്പോർട്സ് സ്കൂളിലൂടെയാണ് കോച്ചിംഗ് കരിയറിന് തുടക്കം.

2.1987ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ കോച്ചായി. തിരുവനന്തപുരം ജി.വി രാജയിൽ നിയമനം. കോഴിക്കോട് സായ്‌യിലെത്തുന്നത് 1994ൽ.

3. ജൂനിയർ,യൂത്ത് ,സീനിയർ തലങ്ങളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ വനിതാ വോളിബാൾ ടീമിന്റെ കോച്ചായിരുന്നു.

4. ഡിപ്പാർട്ടുമെന്റൽ ടീമുകളായ കെ.എസ്.ഇ.ബി,പി.സി.എൽ എന്നിവയെയും പരിശീലിപ്പിച്ചിട്ടുണ്ട്.

5. ടോം ജോസഫ്,ആർ.രാജീവ്,കിഷോർ കുമാർ,ടി.പി സായൂജ്,പി.വി സുനിൽകുമാർ,ജിൻസൺ വർഗീസ്,എസ്.വിനോദ്,യോഗനാഥൻ,ചന്ദ്രശേഖർ,പോൾ ജോസഫ്,ശ്രീഷ് ടി.കെ തുടങ്ങി പ്രതിഭാധനരായ ശിഷ്യരുടെ നീണ്ടനിരയ്ക്ക് ഉടമ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, P A JOSEPH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.