SignIn
Kerala Kaumudi Online
Friday, 27 November 2020 3.38 PM IST

പറയണം, ജാതിയും രാഷ്ട്രീയവും : ഹെൽത്ത് ഐ.ഡി കരട് ചോദ്യാവലി വിവാദത്തിൽ

health

ബാങ്ക് വിവരങ്ങൾ വരെ ചോദിക്കും, എതിർപ്പുമായി കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ സൗജന്യ ഹെൽത്ത് ഐ.ഡി കാർഡ് തയ്യാറാക്കാൻ പൗരൻമാരുടെ ജാതിയും ലൈംഗികാഭിരുചിയും രാഷ്ട്രീയ കാഴ്ചപ്പാടും അടക്കം ശേഖരിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.

പൊതുജനാഭിപ്രായം തേടി ദേശീയ ആരോഗ്യ അതോറിട്ടി (എൻ.എച്ച്.എ) പുറത്തിറക്കിയ കരട് നയത്തിലെ ചോദ്യാവലിയിലാണ് ഇക്കാര്യങ്ങളുള്ളത്.

ശക്തമായി എതിർക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, വിവരങ്ങൾ വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്നും അതിനാൽ സുരക്ഷതമാണെന്നും അധികൃതർ പറയുന്നു.

മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ, രോഗവിവരവും ചരിത്രവും, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാബേസിലേക്ക് ആവശ്യമായവ. സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലാണ് എതിർപ്പ്. പണമിടപാട് രീതികൾവരെ ചോദ്യാവലിയിലുണ്ട്.

വിവാദ ചോദ്യാവലി

പേര്, വിലാസം, വയസ്, ലിംഗം

 ജാതി,വർഗം

 ശാരീരിക, മാനസിക ആരോഗ്യം

 രോഗം, ചികിത്സ

 ബയോമെട്രിക്, ജനിതക വിവരങ്ങൾ

 ഉയരം, തൂക്കം

 ശാരീരിക ക്ഷമത

 ലൈംഗികാഭിരുചി

 മത,രാഷ്‌ട്രീയ കാഴ്ചപ്പാട്

 ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ

ഡേറ്റാ നയം

 വിവരങ്ങൾ എന്ത് ഉപയോഗത്തിന്, ആർക്ക് കൈമാറണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തി

 ക്ളിനിക്കൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന വിവരങ്ങൾ രഹസ്യമായിരിക്കും

 വിവരശേഖരണം വ്യക്തികളുടെ അനുമതിയോടെ. വീഴ്‌ച വരുത്തുന്നവരെ ഒഴിവാക്കും

 വിവരങ്ങൾ ചോർന്നാൽ ഉദ്യോഗസ്ഥരെ പുറത്താക്കും. ഏജൻസികളുടെ കരാർ റദ്ദാക്കും

 വിവരങ്ങൾ മെഡിക്കൽ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും മാത്രം. ഇവർക്ക് ഐ.ഡി

ഡാറ്റാ സംരക്ഷണ ഓഫീസർ

 ഡിജിറ്റൽ ആരോഗ്യമിഷനിൽ പങ്കാളിയാകുന്ന ഏജൻസികളിൽ വ്യക്തിവിവരങ്ങൾ സൂക്ഷിക്കാൻ ഡേറ്റാ സംരക്ഷണ ഓഫീസർ

 പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ ഡേറ്റാ സംരക്ഷണം ഓഫീസർ ഉറപ്പുവരുത്തണം

ഐ.ഡി നിരസിക്കാം

 ഹെൽത്ത് ആരോഗ്യ കാർഡ് പൗരൻമാർക്ക് വേണ്ടെന്നു വയ്‌ക്കാം

 കാർഡ് റദ്ദാക്കിയാൽ എല്ലാ വിവരവും ഡേറ്റാ ബേസിൽ നിന്ന് നീക്കും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH ID, ISSUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.