മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ത്രില്ലർ ചിത്രമായ അഞ്ചാം പാതിര ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദി റീമേക്കിൽ റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം മലയാളത്തിലെ നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളികളാകും.
ഹിന്ദി റീമേക്കിൽ ആരെല്ലാമായിരിക്കും അഭിനയിക്കുക എന്നതിനെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്ന് മിഥുൻ മാനുവൽ പറഞ്ഞു.കുഞ്ചാക്കോ ബോബൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിലും വിജയം നേടിയിരുന്നു.