കോട്ടയം: കാർഷിക വിഷയങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥത കാട്ടുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തിരുവോണ നാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, പി.ആർ.സോന എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വീഡിയോകോൺഫറൻസിലൂടെ സമരത്തെ അഭിസംബോധന ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, കുര്യൻ ജോയ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്,ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, , എം.പി. സന്തോഷ് കുമാർ, യൂജിൻ തോമസ്,നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എന്നിവർ പ്രസംഗിച്ചു.