പൊൻകുന്നം: കോയിപ്പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. കണ്ടെയ്ൻമെന്റ് സോണായി നിലവിലുള്ള പ്രദേശത്താണ് ആൾക്കാർ സംഘം ചേർന്നതും ആക്രമണമുണ്ടായതും. പരിക്കേറ്റ വട്ടക്കാവുങ്കൽ രാഹുൽ, കുളത്തുങ്കൽ ശ്യാം എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശത്ത് ഏതാനും വീടുകൾക്ക് നേരെ കല്ലേറുണ്ടായി. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.