കോട്ടയം : ഇന്നലെ ജില്ലയിൽ രോഗികളുടെ എണ്ണം കുറവായിരുന്നെങ്കിലും ആശ്വസിക്കാൻ വകയില്ല. രോഗം സ്ഥിരീകരിച്ച 62 പേരിൽ 61 പേർക്കും കൊവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. പുതിയ രോഗികളിൽ 28 പേർ കോട്ടയം നഗരസഭാ പരിധിയിലാണ്. കൂരോപ്പട, പാമ്പാടി : 6 വീതം, കുറിച്ചി : 4, ചങ്ങനാശേരി : 3 എന്നിവയാണ് സമ്പർക്കം മുഖേന രോഗം ബാധിച്ചവവർ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ.
രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേർ രോഗബാധിതരായി. 2629 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15603 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.