കഴിഞ്ഞവർഷത്തേക്കാൾ 3.27 ലക്ഷം ലിറ്റർ അധികം പാൽ വിറ്റഴിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് മിൽമ കുറിച്ചത് റെക്കാഡ് പാൽ വില്പന. പൂരാടം മുതൽ തിരുവോണം വരെയുള്ള നാളുകളിൽ മിൽമയുടെ മൂന്നു മേഖലകളിലും കൂടി വിറ്റഴിഞ്ഞത് 61.37 ലക്ഷം ലിറ്റർ പാലാണ്; ഏഴുലക്ഷം ലിറ്റർ തൈരും വിറ്റഴിച്ചുവെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു.
പൂരാടത്തിന് 20.19 ലക്ഷം, ഉത്രാടത്തിന് 29.37 ലക്ഷം, തിരുവോണത്തിന് 11.80 ലക്ഷം എന്നിങ്ങനെ ലിറ്റർ പാലാണ് വിറ്റഴിച്ചത്. കഴിഞ്ഞ ഓണത്തേക്കാൾ 3.27 ലക്ഷം ലിറ്റർ അധികമാണിത്. ഓണക്കാലത്ത് ക്ഷാമം ഒഴിവാക്കാൻ കേരളത്തിലെ ക്ഷീരകർഷകർക്ക് പുറമേ കർണാടക, തമിഴ്നാട് മിൽക്ക് ഫെഡറേഷനുകളിൽ നിന്നും പാൽ വാങ്ങിയായിരുന്നു വിതരണം.