മുംബയ് : മലയാളി ആരാധകർക്ക് ഓണാശംസ മലയാളത്തിൽ ട്വീറ്റ് ചെയ്യാനുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ശ്രമം ട്രോളിൽ കലാശിച്ചു. ട്വിറ്ററിന്റെ ട്രാൻസിലേഷനാണ് പണി പറ്റിച്ചത്.
തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് സച്ചിൻ മലയാളത്തിൽ ട്വീറ്റ് ചെയ്തത്. 'ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ' ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. മലയാളികൾ ഈ ആശംസ ഏറ്റെടുത്തെങ്കിലും ഈ ട്വീറ്റ് കണ്ട് മലയാളികളല്ലാത്തവർ ഞെട്ടി. കാരണം മറ്റൊന്നുമല്ല, അന്യഭാഷ ട്വീറ്റുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാൻ ട്വിറ്റർ നൽകുന്ന ''ട്രാൻസ്ലേറ്റ് ട്വീറ്റ്' എന്ന ഓപ്ഷൻ ഉപയോഗിക്കുമ്പോൾ Who cares - Happy Onam to all. ('ഇതെല്ലാം ആരു ഗൗനിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ') എന്നായിരുന്നു വന്നത്.
ഇതോടെ നിരവധി പേരാണ് ട്രോളായി സച്ചിന്റെ ഈ ട്വീറ്റ് പങ്കുവെച്ചത്.