പൂയപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അമ്പലംകുന്ന്, കൊല്ലംവിള, പാറക്കെട്ടിൽ മുകളുവിള വീട്ടിൽ ഭരതൻ (49) ആണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. 14 വയസുള്ള പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയും കുടുംബവും മുൻപ് പ്രതിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാലയളവിലാണ് പീഡനം നടന്നത്. പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.