പുനലൂർ:ഓണ വിൽപ്പനക്ക് വീട്ടിനുളളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ വിദേശ മദ്യം പുനലൂരിലെ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പിടികൂടി.ഇടമൺ ശാത്രി ജംഗ്ഷനിലെ കനാൽ പുറമ്പോക്ക് ഫൈസൽ മൻസിലിൽ എലി സജീവ് എന്ന സജീവിൻെറ വീട്ടിനുളളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.തിങ്കളാഴ്ച വീടിന് സമീപത്ത് നടന്ന മറ്റൊരു അടിപിടി കേസുമായി ബന്ധപ്പെട്ട് സജീവിനെ തെന്മല പൊലിസ് കസ്റ്റഡിയിൽ എടുത്തത് കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരിശോധ സംഘം അറിയിച്ചു. സംഭവ സമയത്ത് വീടിൻെറ അടുക്കള തുറന്ന് കിടന്നെങ്കിലും ആരും ഉണ്ടായിരുന്നില്ല.സജീവിനെതിരെ കേസ് എടുത്തു.നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് സജീവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.പ്രിവൻറീവ് ഓഫീസർമാരായ കെ.പി.ശ്രീകുമാർ, വൈ.ഷിഹാബുദ്ദീൻ, സി.ഇ.ഒമാരായ നിനീഷ്, സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മദ്യ ശേഖരം പിടികൂടിയത്..