പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
കഴിഞ്ഞ ദിവസം മരിച്ച തിരുവല്ല അഴിയിടത്തുചിറ സ്വദേശി ഗീവർഗീസ് മത്തായി (68)യ്ക്ക് സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ 3463 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 2118 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിതരായ 23 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു.
ഇന്നലെ 106 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2588 ആണ്. 852 പേർ ചികിത്സയിലാണ്. ഇതിൽ 811 പേർ ജില്ലയിലും 41 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 204 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 104 പേരും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 63 പേരും പന്തളം അർച്ചന സി.എഫ്.എൽ.ടി.സിയിൽ 128 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സി.എഫ്.എൽ.ടി.സിയിൽ 192 പേരും പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സിയിൽ 57 പേരും പെരുനാട് കാർമ്മൽ സി.എഫ്.എൽ.ടി.സിയിൽ 49 പേരും , ഐസൊലേഷനിൽ ഉണ്ട്.
8834 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.