മണ്ണാർക്കാട്: ഒരു കിലോയിലേറെ വരുന്ന കഞ്ചാവുമായി യുവാക്കളെ മണ്ണാർക്കാട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പയ്യനെടം റോഡിലൂടെ ബൈക്കിൽ വരുമ്പോഴാണ് ഇവരെ പിടികൂടിയത്. തൃക്കളൂർ അമ്പാഴക്കോട് സ്വദേശികളായ പുലാക്കാട്ടിൽ ഷെറിൻ (25), കുഴിയിൽ പീടിക അലി അക്ബർ (30), കല്യാണകാപ്പ് മുണ്ടക്കോട്ടിൽ സുബ്രഹ്മണ്യൻ (21) എന്നിവരാണ് പിടിയിലായത്. എസ്.ഐ ആർ.രാജേഷ്, ജൂനിയർ എസ്.ഐ ജിഷിൻ, സി.പി.ഒമാരായ ദാമോദരൻ, ഷൗക്കത്തലി, ഷഫീഖ്, കമറുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.