SignIn
Kerala Kaumudi Online
Monday, 01 March 2021 4.54 PM IST

ഇന്ത്യ- ചൈന അതിർത്തി പ്രശ്‌നം വലുതാക്കാൻ ശ്രമിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

yi

പാരീസ്: ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകാൻ ചൈന പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയുമായുള‌ള ഭിന്നതകൾ സംസാരിച്ച് തീർക്കാനാണ് താത്പര്യമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി.

ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിലാണ് യി അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ഇടങ്ങളിൽ ചർ‌ച്ച നടത്തി തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയിലെ റെക്വിൻ പാസിലും പാംഗോംഗ് ത്‌സോയിലും പുതിയ കടന്നു കയ‌റ്റത്തെക്കുറിച്ച് ചൈനീസ് സേനയും ഇന്ത്യൻ സൈന്യവും പരസ്‌പരം ആരോപണം ഉന്നയിച്ച സമയത്താണ് വാംഗ് യിയുടെ പ്രസ്‌താവന. പാംഗോംഗ് ത്‌സോയിൽ ചൈനീസ് പട്ടാളത്തിന്റെ പ്രകോപനപരമായ നീക്കത്തെ തങ്ങൾ തടഞ്ഞതായി തിങ്കളാഴ്‌ച സൈന്യം അറിയിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലെ അഭിപ്രായഭിന്നതകൾ ലോകമാകെ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചതായും ചൈന - ഇന്ത്യ അതിർത്തിയിൽ സമാധാനം സ്ഥാപിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണെന്നും യി പറയുന്നു.

ഇന്ത്യ-ചൈന അതിർത്തി നിർണയിച്ചിട്ടില്ല. അതിനാൽ തന്നെ അവിടെ എപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇവ സംസാരിച്ച് തീർക്കാൻ ചൈന താത്പര്യപ്പെടുന്നു. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലെത്താതെ പരിഹരിക്കണമെന്ന് വാംഗ് യി പറഞ്ഞു.

ഇന്ത്യയും ചൈനയും അഭിപ്രായ വ്യത്യാസങ്ങൾ മാ‌‌‌റ്റി മുന്നോട്ട് പോയാൽ 270 കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.