കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പുത്തൻചന്തയ്ക്കടുത്ത് ഇടയ്ക്കോട്ട് ചീട്ടുകളിക്കിടയിലെ തർക്കത്തെ തുടർന്ന് 60 കാരനെ അടിച്ചു കൊലപ്പെടുത്തി. ഇടയ്ക്കോട് സ്വദേശി സെൽവനാടാരുടെ മകൻ സുചീന്ദ്രനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇടയ്ക്കോട് മുള്ളിള സ്വദേശികളായ ജയപ്രകാശ് (40),മെർലിൻ ജോസ് (40) എന്നിവർക്കെതിരെ കേസെടുത്തു. ഇവർ ഒളിവിലാണ്. ജയപ്രകാശ് മൂന്ന് കൊലക്കേസിലെ പ്രതിയാണ്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവോണനാളിൽ സുചീന്ദ്രൻ, ജയപ്രകാശ്, മെർലിൻജോസ് എന്നിവരുമായി ചീട്ടുകളിക്കവേ വാക്കേറ്റമായി. മെർലിൻ ജോസും ജയപ്രകാശും കല്ലെടുത്ത് സുചീന്ദ്രന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ അയൽവാസികൾ സുചീന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സുചീന്ദ്രന്റെ ഭാര്യ: ജബ.മകൻ: സുബിൻ.
|