തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ ധർണയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാാലകൃഷ്ണനും സെക്രട്ടേറിയറ്റംഗം പി. രാജീവും എറണാകുളത്ത് പങ്കെടുക്കും. പി.കരുണാകരൻ കാസർകോടും പി.കെ.ശ്രീമതി, എം.വി.ഗോവിന്ദൻ എന്നിവർ കണ്ണൂരിലും എളമരം കരീം എം.പി കോഴിക്കോടും പാലോളി മുഹമ്മദ്കുട്ടി മലപ്പുറത്തും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, കെ.രാധാകൃഷ്ണൻ, ബേബി ജോൺ എന്നിവർ തൃശ്ശൂരിലും വൈക്കം വിശ്വൻ, കെ.ജെ.തോമസ് എന്നിവർ കോട്ടയത്തും ആനത്തലവട്ടം ആനന്ദൻ, കെ.എൻ.ബാലഗോപാൽ എന്നിവർ തിരുവനന്തപുരത്തും പങ്കെടുക്കും.