തൃശൂർ : കൊവിഡ് പ്രോട്ടോകോൾ പാലിച്ച് യൂണിയൻ തലത്തിലും ശാഖതലത്തിലും ഇന്ന് ഗുരുജയന്തി ആഘോഷിക്കും. ജില്ലയിലെ 15 എസ്.എൻ.ഡി.പി യോഗം യൂണിയൻ ആസ്ഥാനങ്ങളിലും പതാക ഉയർത്തൽ, ജയന്തി സമ്മേളനം എന്നിവ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും പരിപാടികൾ. ശാഖതലത്തിലും ജയന്തി ആഘോഷം നിയന്ത്രണങ്ങളോടെ നടക്കും. ചാലക്കുടി യൂണിയൻ ആസ്ഥാനത്ത് രാവിലെ 8.30 ന് പതാക ഉയർത്തും. തുടർന്ന് 10.30 ന് ജയന്തി സമ്മേളനങ്ങളും മധുര പലഹാര വിതരണവും നടക്കും. മുൻ വർഷങ്ങളെ പൊലെ ജയന്തി ഘോഷയാത്രകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കില്ല.
ഗുരുവായൂരിൽ വിവാഹ തിരക്കേറുന്നു
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ കല്യാണ തിരക്കേറുന്നു. അഷ്ടമി രോഹിണി ദിനമായ സെപ്തംബർ പത്തിന് 57 കല്യാണങ്ങൾ ബുക്ക് ചെയ്തു. 13 ന് 53 എണ്ണം ആയിട്ടുണ്ട്. നാല്, അഞ്ച് തിയതികളിൽ കല്യാണങ്ങളുടെ എണ്ണം 50 കടന്നു. വിവാഹങ്ങളുടെ എണ്ണം 60 വരെയാക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഈ വർദ്ധന. അഷ്ടമിരോഹിണി നാളായ സെപ്തംബർ 10 മുതൽ ക്ഷേത്രത്തിൽ ദർശനം ആരംഭിക്കും. സത്രം ഗേറ്റിലെ വാഹനപൂജയും സജീവമായി. തിങ്കളാഴ്ച 16, ചൊവ്വാഴ്ച 19 എന്നിങ്ങനെയാണ് വാഹനങ്ങൾ പൂജയ്ക്കെത്തിയത്.