വാഷിംഗ്ടൺ: ഈജിപ്തിലെ പിരമിഡിനെക്കാൾ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ വരുന്നതായി നാസയുടെ റിപ്പോർട്ട്. ഗിസ പിരമിഡിന്റെ രണ്ട് മടങ്ങ് വലിപ്പത്തിലുള്ള ആ ഛിന്നഗ്രഹത്തിന് 270 മീറ്റർ വീതിയും 886 അടി നീളവുമുണ്ട്. ഈ മാസം ആറിന് ഭൂമിയുടെ ഭ്രമണ പഥത്തിന് സമീപത്ത് കൂടി ഇത് കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇന്ത്യൻ സമയം വൈകിട്ട് 3.30നായിരിക്കും 465824 (2010 FR) എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം കടന്നുപോവുക. എന്നാൽ, ഇത് ഭൂമിക്ക് ഇത് ഭീഷണിയാകില്ലെന്നാണ് സി.എൻ.ഇ.ഒ.എസിലെ ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയുടെ ആകർഷണ വലയിലേക്ക് കടക്കുമ്പോൾ ഗ്രഹത്തിന്റെ ചെറിയൊരു ഭാഗം അടർന്നു വീഴാൻ സാദ്ധ്യതയുണ്ട്. ഭൂമിയുടെ ആകർഷണമാണ് ഇത്തരം ചെറുഗ്രഹങ്ങളെയും വാൽനക്ഷത്രങ്ങളെയും ഭൂമണപഥത്തിനടുത്തേക്ക് ആകർഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഈ ഗ്രഹത്തിന്റെ കടന്നുപോക്ക് ഭൂമിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് നാസ പറയുന്നത്. സെപ്തംബർ ആറിന് ഭൂമിയെ കടന്നുപോകുന്ന ഗ്രഹം പതിനാറ് വർഷങ്ങൾക്കു ശേഷം വീണ്ടും ഭൂമിക്ക് സമീപത്തു കൂടി കടന്നുപോയേക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.