ചെന്നൈ: കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിച്ചുകടത്തിയ മയക്കുമരുന്ന് ചെന്നൈ എയർപോർട്ടിൽ പിടിച്ചെടുത്തു. യൂറോപ്പിലെ നെതർലാൻഡ്സിൽ നിന്നുവന്ന കളിപ്പാട്ടങ്ങളിലാണ് ഏകദേശം ഏഴു ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്. കുട്ടികളുടെ ജുവലറി ബോക്സ്, പെൻസിൽ ബോക്സ്, പൗച്ച് ബാഗ് എന്നിവിടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. മൂന്നും വിവിധ അഡ്രസിലാണ് വന്നത്. കസ്റ്റംസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഊട്ടി, നാമക്കൽ, ചെന്നൈ മേൽവിലാസങ്ങളിലായിരുന്നു പാഴ്സലുകൾ എത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.