ന്യൂഡൽഹി: ലോക്ക്ഡൗണിലെ ഇടിവിന് വിരാമമിട്ട് കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കുത്തനെ കൂടി. 2019 ആഗസ്റ്റിൽ 137 കോടി ഡോളർ വരുന്ന 32.1 ടൺ സ്വർണമാണ് ഇന്ത്യ വാങ്ങിയത്. എന്നാൽ, കഴിഞ്ഞമാസം ഇറക്കുമതി 60 ടണ്ണിലേക്ക് ഉയർന്നു, 370 കോടി ഡോളറാണ് മൂല്യം. കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണിത്.
ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ സ്വർണത്തിലെ നിക്ഷേപത്തിന് സ്വീകാര്യത വർദ്ധിച്ചതും ഏറെക്കാലത്തെ റെക്കാഡ് കുതിപ്പിന് ശേഷം വില താഴേക്കിറങ്ങിയതും ഇറക്കുമതി കൂടാൻ വഴിയൊരുക്കി. അൺലോക്ക് നടപടികളെ തുടർന്ന് റീട്ടെയിൽ വ്യാപാരം പുനരാരംഭിച്ചതും സഹായകമായി.
വില താഴേക്ക്
പവന് ഇന്നലെ 320 രൂപ കുറഞ്ഞ് വില 37,480 രൂപയിലെത്തി. 40 രൂപ താഴ്ന്ന് 4,685 രൂപയാണ് ഗ്രാം വി. കഴിഞ്ഞമാസം ഏഴിന് പവൻ വില ഏക്കാലത്തെയും ഉയരമായ 42,000 രൂപയിലും ഗ്രാം വില 5,250 രൂപയിലും എത്തിയിരുന്നു.