കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നില്ല. ഇന്നലെയും 204 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തി നിരക്കിലുണ്ടാകുന്ന വർദ്ധന ആശ്വാസം പകരുന്നുണ്ട്. ഇന്നലെ 194 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട്ടുകാരുടെ എണ്ണം 1888 ആയി. 174 പേർക്ക് സമ്പർക്കം വഴി കൊവിഡ് ബാധിച്ചു. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്ത് പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയവർ 3
നാദാപുരം 1, വടകര 1, ഫറോക്ക് 1
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 10
കുന്നുമ്മൽ 1, നാദാപുരം 3, നടുവണ്ണൂർ 1, വടകര 1, വില്ല്യാപ്പള്ളി 1, മുക്കം 1, ഫറോക്ക് 1, ഉണ്ണികുളം 1
ഉറവിടം വ്യക്തമല്ലാത്തത് -17
ചാത്തമംഗലം 1, കോഴിക്കോട് കോർപ്പറേഷൻ 1, മാവൂർ 1, നാദാപുരം 1, കോട്ടൂർ 1, പയ്യോളി 3, തിക്കോടി 1, പുറമേരി 1, പുതുപ്പാടി 1, തിരുവള്ളൂർ 1, തൂണേരി 1, ഉണ്ണികുളം 1, കാക്കൂർ 1, വടകര 1, ഉള്ളിയേരി 1
സമ്പർക്കം വഴി 174
കോഴിക്കോട് കോർപ്പറേഷൻ 37
(നൈനാംവളപ്പ്, മുഖദാർ, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കൽതാഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയിൽ ബീച്ച്)
വടകര 42, തിരുവള്ളൂർ 22, ചാത്തമംഗലം 10, ഉള്ള്യേരി 9, ഫറോക്ക് 8, പയ്യോളി 5, നാദാപുരം 5, ബാലുശ്ശേരി 3, ചോറോട് 3, നന്മണ്ട 3, പെരുവയൽ 3, വാണിമേൽ 3, ഏറാമല 2, കക്കോടി 2, താമരശ്ശേരി 2, ഉണ്ണികുളം 2, കാക്കൂർ 1, കായക്കൊടി 1, കുന്ദമംഗലം 1, കുരുവട്ടൂർ 1, ചേമഞ്ചേരി 1, മണിയൂർ 1, അരിക്കുളം 1, നരിപ്പറ്റ 1, ഒളവണ്ണ 1, പെരുമണ്ണ 1, പുറമേരി 1, പുതുപ്പാടി 1, തൂണേരി 1