തൃശൂർ: ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ കരിദിനം ആചരിച്ച സി.പി.എം നിലപാട് ഗുരുനിന്ദയാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന് തുല്യമാണിത്. ഗുരുവിനെ പരസ്യമായി അപമാനിക്കുന്ന സി.പി.എം നിലപാട് ഇതാദ്യമല്ല. നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിൽ പ്രതിഷേധവും അമർഷവും ഉണ്ട്. പക്ഷേ, സംഭവത്തിന് മൂന്ന് ദിവസം കഴിഞ്ഞ് ശ്രീനാരായണ ജയന്തി ദിനം തന്നെ കരിദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഉചിതമായില്ലെന്നും അശോകൻ പറഞ്ഞു.