കൊച്ചി: ഓണം റേഷൻ കിറ്റ് എത്തിയത് ജില്ലയിലെ 7,40,964 കൈകളിൽ. 1,18,337 പേർ ഇനിയും വാങ്ങാനുണ്ട്. നാളെ വൈകിട്ട് അഞ്ചുമണി വരെ സമയം നീട്ടി നൽകിയിട്ടുണ്ട് സിവിൽ സപ്ലൈസ് വകുപ്പ്. സംസ്ഥാനത്ത് കിറ്റു വിതരണത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ല. ജില്ലയിലാകെ 8,59,301 റേഷൻ ഉപഭോക്താക്കളാണ് ഉള്ളത്.
ഓണത്തിന് വാങ്ങാൻ സാധിക്കാത്തവർക്കായാണ് ഇന്നലെ മുതൽ അഞ്ചു വരെ സമയം നീട്ടി നൽകിയത്. കുന്നത്തുനാട് താലൂക്ക് പരിധിയിലാണ് ഏറ്റവു കൂടുതൽ പേർ ഓണക്കിറ്റ് കൈപ്പറ്റിയത്. 1,13,862 പേർ.
കിറ്റ് കൈപ്പറ്റിയവർ (താലൂക്ക് തിരിച്ച്)
താലൂക്ക്, എ.ഐ.വൈ, മുൻഗണനാവിഭാഗം, സംസ്ഥാന സബ്സിഡി, പൊതുവിഭാഗം, ആകെ
1. ആലുവ, 6122, 35328,30434, 47702,119586
2 എറണാകുളം സിറ്റി 2113,13114, 21918, 19543, 56688
3 കൊച്ചി സിറ്റി 1461, 27308,11243,17325, 57337
4 കണയന്നൂർ 5316,32771, 37680, 37080, 112847
5 കോതമംഗലം 3588, 22444, 15054, 16523, 57609
6 കുന്നത്തുനാട് 5873,34107, 32740, 41142, 113862
7 മൂവാറ്റുപുഴ 4114, 23874, 25993, 24789, 78770
8 നോർത്ത് പറവൂർ 4962, 31665, 21259, 34791, 92677
9 താലൂക്ക് സ്പ്ലൈ ഓഫീസ് കൊച്ചി, 3172, 21366, 11142, 15992, 51672