പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെയും ശാന്തി ആന്റണിയുടെയും മകൾ ഡോ.അനിഷയുടെ വിവാഹനിശ്ചയം എറണാകുളം ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടലിൽ നടന്നു. എറണാകുളത്തെ പ്രമുഖ ഡോക്ടറായ വിൻസെന്റ് ചക്കിയത്തിന്റെയും സിന്ധുവിന്റെയും മകൾ എമിൽ വിൻസെന്റാണ് പ്രതിശ്രുതവരൻ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രതിശ്രുത വരനും വധുവിനോടുമൊപ്പം അൻപതുപേരാണ് പങ്കെടുത്തത്. ബന്ധുക്കൾ മാത്രമുള്ള ചടങ്ങിൽ കാരണവരുടെ സ്ഥാനത്തുനിന്ന് മോഹൻലാലാണ് നേതൃത്വം നൽകിയത്. സുചിത്ര മോഹൻലാലും, മകനും നടനുമായ പ്രണവ് മോഹൻലാലും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. മോഹൻലാലും പ്രണവും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവരെല്ലാം കസവു കരയുള്ള മുണ്ടും ജൂബയുമാണ് ധരിച്ചത്. സ്ത്രീകൾ കസവു കരയുള്ള സാരിയും ചൂരിദാറുമായിരുന്നു. ബ്ളാക് ഡ്രസ് കോഡിലായിരുന്നു പ്രതിശ്രുത വധൂവരന്മാർ എത്തിയത്. വരൻ കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ വധു വെള്ളി പ്രിന്റുകളോടുള്ള വസ്ത്രമാണ് ധരിച്ചത്.
ഉത്രാടനാളിൽ നടന്ന ചടങ്ങിൽ എല്ലാത്തിനും കേരളിയ ടച്ചുണ്ടായിരുന്നു. എമിലിന്റെയും അനീഷയുടെയും വിവാഹം ഡിസംബറിലാണ്.