കൊച്ചി: ആദ്യ രണ്ടു ദിവസം 20 ഉം തുടർന്ന് 10 ഉം മിനിറ്റുകൾ ഇടവിട്ടായിരിക്കും മെട്രോ റെയിൽ സർവീസ് പുനരാരംഭിക്കുക. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ സർവീസുണ്ടാകില്ല. രണ്ടു ദിവസം രാത്രി ഒമ്പത് വരെയാകും സർവീസ്.
കേന്ദ്രം നൽകിയ അനുമതിപ്രകാരം ഈമാസം ഏഴിന് സർവീസ് പുനാരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. സുരക്ഷിതമായ യാത്രക്കുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചു. ആലുവ മുതൽ തൈക്കൂടം വരെയാണ് സർവീസ്. പേട്ട വരെ സജ്ജമായെങ്കിലും ഓൺലൈനിൽ ഉദ്ഘാടനം നടത്തിയശേഷം സർവീസ് ആരംഭിക്കാനാണ് തീരുമാനം.
7, 8 തിയതികളിൽ
രാവിലെ 7 മുതൽ 1 വരെ
ഉച്ചയ്ക്ക് 2 മുതൽ 8 വരെ
1 മുതൽ 2 വരെ സർവീസില്ല
ട്രെയിൻ 10 മിനിറ്റ് ഇടവിട്ട്
9 മുതൽ
രാവിലെ 7 മുതൽ 10 വരെ
10 മിനിറ്റ് ഇടവിട്ട്
ഉച്ചയ്ക്ക് 12 മുതൽ 2 വരെ
20 മിനിറ്റ് ഇടവിട്ട്
2 മുതൽ 10 വരെ
10 മിനിറ്റ് ഇടവിട്ട്
രാവിലെ 7മുതൽ സർവീസ്
ഞായറാഴ്ചകളിൽ 8 മുതൽ
അവസാന സർവീസ് രാത്രി 10 ന്
നിറുത്തിനിറുത്തി
ട്രെയിനുകൾ എല്ലാ സ്റ്റേഷനുകളിലും മിനിറ്റ് വീതം നിറുത്തിയിടും. എയർ കണ്ടിഷൻ കുറച്ചതിനാൽ വാതിലുകൾ തുറന്നിട്ട് വായുസഞ്ചാരം വർദ്ധിപ്പിക്കാനാണിത്. ആലുവ, തൈക്കൂടം സ്റ്റേഷനുകളിൽ മിനിറ്റ് വീതവും വാതിലുകൾ തുറന്നിടും.
അണുമുക്തമാക്കും
യാത്രക്കാർക്ക് പരമാവധി സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ട്രെയിനുകൾ വൃത്തിയും ശുചിത്വമുള്ളതുമായിരിക്കും. അണുനശീകരണം നടത്തിയ ശേഷമാണ് സർവീസ് ആരംഭിക്കുക.
അൽക്കേഷ് കുമാർ ശർമ്മ
മാനേജിംഗ് ഡയറക്ടർ
കെ.എം.ആർ.എൽ