SignIn
Kerala Kaumudi Online
Wednesday, 03 March 2021 5.44 PM IST

കോന്നി മെഡിക്കൽ കോളേജ് : ഫർണിച്ചറുകൾ എത്തി

photo
കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ച ഫർണിച്ചറുകൾ

കോന്നി : ഒ.പി പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്ന കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഫർണിച്ചറുകൾ എത്തിത്തുടങ്ങി.സിഡ്‌കോയാണ് ഫർണിച്ചറുകൾ എത്തിച്ചു നല്കുന്നത്.
റാക്ക്, ഹോസ്പി​റ്റൽ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കർ ,അലമാര, വാട്ടർ ബിൻ, ഇൻസ്ട്രുമെന്റ് ട്രോളി, വീൽ ചെയർ, വേസ്​റ്റ് ബിൻ, പേഷ്യന്റ് സ്​റ്റൂൾ തുടങ്ങിയവയാണ് എത്തിച്ചത്. ബാക്കിയുള്ള ഉപകരണങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കും. ഒ.പി ഉദ്ഘാടനത്തിനു മുമ്പ് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച് സജ്ജീകരിക്കാനുള്ള പ്രവർത്തമാണ് നടന്നു വരുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിനായി അനുവദിച്ച ഒരു കോടി രൂപയിൽ 7369306 രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ കളക്ടർ ഭരണാനുമതി നല്കിയിട്ടുണ്ട്. എക്‌സ് റേ മെഷീൻ, ഓട്ടോമാ​റ്റിക്ക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, ഹീമ​റ്റോളജി അനലൈസർ, ഫാർമസിക്കുള്ള റഫ്രിജറേ​റ്റർ, ഇ.സി.ജി. മെഷീൻ, അൾട്രാസൗണ്ട് സ്‌കാനർ, ഇലക്ട്രിക്കലായി ഓപ്പറേ​റ്റ് ചെയ്യുന്ന ഡെൻറൽ ചെയർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാകും. മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും തീയതി ഉടൻ തന്നെ തീരുമാനമാകുമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.