കോഴിക്കോട് : ജില്ലയിൽ 131 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 118 പേർക്ക് പോസിറ്റീവായി. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുണ്ട്.
വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തി അഞ്ച് പേർക്കുമാണ് പോസിറ്റീവായത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 30 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയിൽ 21 പേർക്കും മാവൂരിൽ 10 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേർ രോഗമുക്തരായി.
വിദേശത്ത് നിന്ന് വന്നവർ 2
ആയഞ്ചേരി 1
കൊയിലാണ്ടി 1
അന്യ സംസ്ഥാനം
കക്കോടി 1
നാദാപുരം 1
ഒഞ്ചിയം 1
ചേമഞ്ചേരി 2
ഉറവിടം വ്യക്തമല്ലാത്തവർ
വടകര 1
കോർപ്പറേഷൻ 2
മരുതോങ്കര 1
ഒളവണ്ണ 1
രാമനാട്ടുകര 1
സമ്പർക്കം
കോഴിക്കോട് കോർപറേഷൻ 28
(നടുവട്ടം, അരീക്കാട്, തോപ്പയിൽ ബീച്ച്, പള്ളിക്കണ്ടി, മായനാട്,
എരഞ്ഞിക്കൽ, നല്ലളം, കല്ലായി, ചേവായൂർ)
കടലുണ്ടി 21
മാവൂർ 10
തലക്കുളത്തൂർ 9
ചോറോട് 9
വടകര 6
കുരുവട്ടൂർ 5
നാദാപുരം 4
ഒഞ്ചിയം 4
ഫറോക്ക് 3
പയ്യോളി 3
കക്കോടി 3
കൊയിലാണ്ടി 3
നരിക്കുനി 2
ചാത്തമംഗലം 1
ഉള്ള്യേരി 1
ചേമഞ്ചേരി 1
നൊച്ചാട് 1
പെരുമണ്ണ 1
കുറ്റ്യാടി 1
കൊടിയത്തൂർ 1
തിരുവമ്പാടി 1
2 ലക്ഷം കൊവിഡ് പരിശോധനകൾ
കോഴിക്കോട് : കൊവിഡ് വ്യാപനം തടയുന്നതിനായി നടത്തിയ ടെസ്റ്റുകളുടെ എണ്ണം ജില്ലയിൽ രണ്ട് ലക്ഷം പിന്നിട്ടു.
സെപ്തംബർ മൂന്ന് വരെ 2,00,686 കൊവിഡ് പരിശോധനകളാണ് നടത്തിയത്. പ്രധാനമായും ആന്റിജൻ പരിശോധനയാണ് നടത്തുന്നത്. സർക്കാർ സംവിധാനത്തിലൂടെ 79,395 ആന്റിജൻ പരിശോധനകളും 64,376 ആർ.ടി.പി.സി.ആർ പരിശോധനകളും 4,508 ട്രൂനാറ്റ് പരിശോധനകളും നടത്തി. കൂടാതെ 47 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 52,360 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ദിവസേന അയ്യായിരത്തോളം പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്.
സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ആന്റിജന് 1000 രൂപയും ആർ.ടി.പി.സി. ആറിന് 2750 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് ന് 1500 രൂപയുമാണ് ചെലവ്. ഈ തുക സർക്കാർ സൗജന്യമായി വഹിക്കും. രോഗവ്യാപനം രൂക്ഷമായ ക്ലസ്റ്ററുകളിലാണ് കൂടുതൽ പരിശോധനകൾ നടന്നുവരുന്നത്.
മത്സ്യമാർക്കറ്റ്, ഹാർബറുകൾ, ജനത്തിരക്കേറിയ ഇടങ്ങൾ, രോഗവ്യാപനം രൂക്ഷമായ കോർപ്പറേഷൻ, വടകര, ചോറോട്, ഒളവണ്ണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തിയത് .എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കൊവിഡ് പരിശോധനാ സൗകര്യം ലഭ്യമാണ്. ആഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിലാണ് പരിശോധന ഉറപ്പാക്കുന്നത്. ജില്ലാ ആശുപത്രി, താലൂക്കാശുപത്രികൾ, ചില സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യമുണ്ട്.