ഇന്നലെ 87 പേർക്ക് സ്ഥിരീകരിച്ചു
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം ആറായിരം കടന്നു. നിലവിൽ ചികിത്സയിലുള്ളത് 1621 പേരാണ്. ഒരാൾ വിദേശത്ത് നിന്നും മൂന്നു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 4,414 പേർ രോഗമുക്തരായി. കുവൈറ്റിൽ നിന്നെത്തിയ തെക്കേക്കര സ്വദേശി, ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ശ്രീനഗറിൽ നിന്നെത്തിയ കരീലക്കുളങ്ങര സ്വദേശി, മുംബയിൽ നിന്നെത്തിയ തഴക്കരസ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.
.............................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9726
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1696
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 157
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 288
............................................
# കേസുകൾ
ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 42 കേസുകളിൽ 28 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 293 പേർക്കെതിരെയും സാമൂഹിക അകലം പലിക്കാത്തതിന് 1165 പേർക്കെതിരെയും കണ്ടെയ്മെന്റ് സോൺ ലംഘിച്ചതിന് രണ്ടും ഹോംക്വാറന്റയിൻ ലംഘിച്ചതിന് ഒരാൾക്കുമെതിരെയും കേസെടുത്തു.