തിരുവനന്തപുരം: സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി ഡോക്ടർമാരുടെയും ശമ്പളത്തിൽ നിന്ന് തുക പിടിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജൂനിയർ ഡോക്ടർമാർ ഇതിൽ പ്രതിഷേധിച്ച് രാജിക്കത്ത് നൽകുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ,അതവരുടെ പ്രത്യേക രീതിയായി കണ്ടാൽ മതിയെന്നായിരുന്നു മറുപടി. ജൂനിയർ നഴ്സുമാരുടെ വേതനപ്രശ്നം ആരോഗ്യവകുപ്പ് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.