തൃശൂർ: കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും ദേശീയ നേതാക്കളുടെ പ്രതിമകൾക്ക് നേരെയും ആസൂത്രിതമായി സി.പി.എം നടത്തുന്ന ആക്രമണങ്ങൾ പിണറായി സർക്കാരിന്റെ ഭരണപരാജയസമ്മതമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ. അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റിന്റെ നേത്യത്വത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അനിൽ അക്കര എം.എൽ.എ, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ടി.യു. ഉദയൻ, ഡോ. നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, വിൻസെന്റ് കാട്ടൂക്കാരൻ, സി.ഐ. സെബാസ്റ്റ്യൻ, സുന്ദരൻ കുന്നത്തുള്ളി, ഒ.ജെ. ജനീഷ്, മിഥുൻ മോഹൻ, ലീലാമ്മ തോമസ്, എന്നിവർ പ്രസംഗിച്ചു. വെകീട്ട് അഞ്ചിന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.ബി. അബ്ദുൾ മുത്തലിബ് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റിന് നാരങ്ങാനീര് നൽകി സമാപിച്ചു.