കോട്ടയം: സർക്കാരിന്റെ ഹൈന്ദവ ആചാര ധ്വംസനത്തിൽ പ്രതിഷേധിച്ച് മള്ളിയൂർ ക്ഷേത്രത്തിൽ നാമജപയജ്ഞം നടത്തുമെന്ന് മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും അറിയിച്ചു. ഇന്നു രാവിലെ പത്തു മുതൽ ഒരു മണി വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സർക്കാർ ബോധപൂർവം ക്ഷേത്രത്തിലെ അനുഷ്ഠാനം തടയാൻ നിശ്ചയിച്ചിരുന്നു എന്നാണ് മനസിലാവുന്നത്. മതേതര സർക്കാർ വാഗ്ദാനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം ഹിന്ദുവിന് മാത്രം നിഷേധിക്കപ്പെടുന്നത് ഖേദകരമാണ്. സ്വാമി പ്രജ്ഞാനന്ദതീർത്ഥപാദർ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ് , സ്വാമി അഭയാനന്ദതീർത്ഥപാദർ, സ്വാമി വിശുദ്ധാനന്ദ പുരി എന്നിവർ നേതൃത്വം നൽകും.