കോട്ടയം: ജില്ലയിൽ 178 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 177 പേർക്കും സമ്പർക്കത്തിലൂടെയാണ് . വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 2253 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പർക്കം മുഖേന രോഗബാധിതരായവരിൽ 29 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഈരാറ്റുപേട്ട - 19, തിരുവാർപ്പ് - 18, കുറിച്ചി- 8, ഏറ്റുമാനൂർ- 7, കൂരോപ്പട, തൃക്കൊടിത്താനം- 5 വീതം, അതിരമ്പുഴ, കടപ്ലാമറ്റം, കരൂർ, മീനടം, പൂഞ്ഞാർ, പുതുപ്പള്ളി, അയർക്കുന്നം, വിജയപുരം- 4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.
രോഗം ഭേദമായ 124 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1598 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4532 പേർ രോഗബാധിതരായി. 2931 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15634 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.