SignIn
Kerala Kaumudi Online
Wednesday, 03 March 2021 9.29 PM IST

മക്കെൻസി സ്കോട്ട് ലോകത്തെ ഏറ്റവും സമ്പന്നയായ സ്ത്രീ

scott

ലോസ്ആഞ്ചലസ് : ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയായി മാറി മക്കെൻസി സ്കോട്ട്. ആഗസ്‌റ്റ് 31ന് ബ്ലൂംബെർഗ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മക്കെൻസി സ്കോട്ട് ലോകത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 68 ബില്യൺ ഡോളറാണ് സ്കോട്ടിന്റെ ഇപ്പോഴത്തെ ആസ്തി.

കഴിഞ്ഞ വർഷത്തേക്കാൾ 30.3 ബില്യൺ ഡോളറിന്റെ ആസ്തി മൂല്യമാണ് മക്കെൻസിയ്ക്ക് വർദ്ധിച്ചിരിക്കുന്നത്.

ലോറിയൽ മേധാവി ഫ്രാങ്കോയിസ് ബെറ്റൻകോട്ട് മേയേഴ്സസിനെയാണ് മക്കെൻസി മറികടന്നിരിക്കുന്നത്. ഫ്രഞ്ചുകാരിയായ ഫ്രാങ്കോയിസ് 66.3 ബില്യൺ ഡോളർ ആസ്തിയുമായി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷമാണ് മക്കെൻസിയും ജെഫ് ബെസോസും വിവാഹമോചിതരായത്. 25 വർഷത്തെ ദാമ്പത്യ ജീവിതം ലോകത്തെ ഏറ്റവും വലിയ ഡിവോഴ്സ് സെറ്റിൽമെന്റ് കരാർ പ്രകാരം ഇരുവരും അവസാനിപ്പിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ആമസോണിൽ 25 ശതമാനം ഓഹരിയാണ് മക്കെൻസിയ്ക്കുള്ളത്. ആമസോണിന്റെ ഓഹരിയിലുണ്ടായ കുതിപ്പാണ് ഇപ്പോൾ മക്കെൻസിയെ ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരിയാക്കി മാറ്റിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 12-ാം സ്ഥാനമാണ് മക്കെൻസിയ്ക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SCOTT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.