പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (കുളങ്ങരക്കാവ് ഭാഗം മുതൽ കുളത്തൂർമൂഴി ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കുമ്പളത്താമൺ ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (അരീക്കാട് ആശുപത്രി ജംഗ്ഷൻ മുതൽ കൊട്ടിയമ്പലം ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും) അടൂർ നഗരസഭയിലെ വാർഡ് 15, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (അയനിക്കൂട്ടം കോളനി ഭാഗം), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ഇരവിപേരൂർ പടിഞ്ഞാറ് ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
പത്തനംതിട്ട ; പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ശാന്തിപുരം ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (മുല്ലപ്പള്ളി കലുങ്ക് മുതൽ ചെരിപ്പേരി കോൺകോഡ് വളവനാരി ഭാഗം മുഴുവനും), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് എന്നീ സ്ഥലങ്ങൾ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.