ന്യൂഡൽഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പുനഃപരിശോധാന ഹർജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസഗഡ്, പഞ്ചാബ് എന്നീ സംസ്ഥാന സർക്കാരുകൾ നൽകിയ ഹർജികളാണ് തള്ളിയത്. സമാന ആവശ്യം ഉന്നയിച്ച് 11 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ആഗസ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു.