കൊച്ചി : പോപ്പുലർ നിക്ഷേപത്തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കവടിയാർ സ്വദേശിയും അഭിഭാഷകനുമായ പി. രവീന്ദ്രൻപിള്ള ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്ക് പത്തുലക്ഷം രൂപയാണ് നഷ്ടമായതെന്നും ഇൗ തുക മരട് ഫ്ളാറ്റ് കേസിലേതുപോലെ സർക്കാർ നൽകിയശേഷം പിന്നീട് പോപ്പുലർ കമ്പനി അധികൃതരിൽ നിന്ന് ഇൗടാക്കണമെന്നും ആവശ്യപ്പെടുന്നു. കമ്പനിയുടെ മാനേജിംഗ് പാർട്ണർ റോയി തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നും കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും പറയുന്നു.