SignIn
Kerala Kaumudi Online
Wednesday, 03 March 2021 9.04 PM IST

കണ്ണൂരിൽ 115 പേർക്ക് കൊവിഡ്

kovid

101 പേർക്ക് സമ്പർക്കത്തിലൂടെ


കണ്ണൂർ ജില്ലയിൽ 115 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 101 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അഞ്ചു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും ഒൻപതു പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 12210 പേരാണ്. ഇവരിൽ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 215 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 153 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 40 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 43 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറൽ ആശുപത്രിയിൽ ഏഴ് പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 419 പേരും വീടുകളിൽ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയിൽ നിന്ന് ഇതുവരെ 71629 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 70920 എണ്ണത്തിന്റെ ഫലം വന്നു. 709 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

65 പേർക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 65 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2992 ആയി.
എം.ഐ.ടി .ഡി .സി. ടി .സിയിൽ നിന്ന് 25 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ, സ്‌പോർട്സ് ഹോസ്റ്റൽ സിഎഫ്എൽടിസി എന്നിവിടങ്ങളിൽ നിന്ന് 10 പേർ വീതവും രോഗമുക്തരായി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരും സെഡ് പ്ലസ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് അഞ്ച് പേരും രോഗമുക്തി നേടി. നെട്ടൂർ സി.എഫ്.എൽ.ടി.സി നിന്ന് മൂന്ന് പേരും പാലയാട് സി.എഫ്.എൽ.ടി.സിയിൽ നിന്ന് രണ്ട് പേരും മിംസ് കണ്ണൂർ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർ വീതവും രോഗം ഭേദമായി വീടുകളുലേക്ക് മടങ്ങി.

ഇതുവരെ രോഗബാധിതർ 3998

രോഗമുക്തി 2992

മരണം 38(ഇവരിൽ കൊവിഡ് സ്ഥിരീകരിച്ചത് 26)

ചികിത്സയിൽ 968

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.