കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടി സെപ്തംബർ 17ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും .
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ , രാഷ്ട്രീയ ,സാമുദായിക രംഗത്തുള്ള 50 പ്രമുഖ വ്യക്തികൾ പങ്കെടുക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ഡി സി സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, കെ.പി.സി.സി നേതാക്കളായ കുര്യൻ ജോയ് , ജോസഫ് വാഴയ്ക്കൻ, എം.എം നസീർ, ടോമി കല്ലാനി, ലതിക സുഭാഷ്, പി.ആർ സോന, പി.എ സലീം, ഫിലിപ്പ് ജോസഫ്,നാട്ടകം സുരേഷ് എന്നിവർ പ്രസംഗിച്ചു .
20 ലക്ഷത്തിൽപരം ആളുകൾ തത്സമയം കാണക്കത്തക്കവിധം ഓൺലൈൻ സംവിധാനമാണ് സംഘാടക സമിതി ഒരുക്കുക.