തൃശൂർ: കേരഗ്രാമം പദ്ധതിയിലൂടെ ജില്ലയിൽ 5250 ഹെക്ടറിൽ നാളികേര കൃഷി വികസനം. 21 കേരഗ്രാമ പദ്ധതികളാണ് ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. തെങ്ങിൻ തോപ്പുകളുടെ മെച്ചപ്പെട്ട പരിപാലനം, ഇടവിളകൃഷി, സമ്മിശ്രകൃഷി എന്നിവയിലൂടെ കർഷകർക്ക് പരമാവധി ആദായം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരഗ്രാമം പദ്ധതി
* 2013- 14ൽ തുടക്കം.
* സംസ്ഥാനത്ത് 200 ലധികം കേരഗ്രാമങ്ങൾ
* ഒരു കേരഗ്രാമം 250 ഹെക്ടറിൽ
* ഒരു കേര ഗ്രാമത്തിന് 97.67 ലക്ഷം രൂപ ഫണ്ട് ലഭിക്കും.
സംയോജിത തെങ്ങിൻ തോട്ട പരിപാലനം
* തെങ്ങിന്റെ തടം തുറക്കൽ ഒരു തെങ്ങിന് 35 രൂപ
* തൊണ്ട് കുഴിച്ചിടൽ ഒരു തെങ്ങിന് 50 രൂപ
* കുമ്മായം നൽകുന്നതിന് ഒരു തെങ്ങിന് 9 രൂപ
* രാസവള പ്രയോഗം ഒരു തെങ്ങിന് 20 രൂപ
* മഗ്നീഷ്യം സൾഫേറ്റ് ഒരു തെങ്ങിന് 3.75 രൂപ
* ജൈവവളം ഒരു തെങ്ങിന് 25 രൂപ
*കീടനാശിനി ഒരു തെങ്ങിന് 10 രൂപ
*ജൈവ കീടനാശിനി ഒരു തെങ്ങിന് 25 രൂപ
*മിത്ര കീട പ്രയോഗം ഒരു തെങ്ങിന് 50 രൂപ
*തെങ്ങ് മുറിക്കുന്നതിന് ഒരു തെങ്ങിന് 1000 രൂപ
*തെങ്ങിൻ തൈ നടുന്നതിന് ഒരു തെങ്ങിന് 60 രൂപ
*തെങ്ങിൻ തോപ്പിലെ ഇടവിളകൃഷിക്ക് ഒരു ഹെക്ടറിന് 6000 രൂപ
ജില്ലയിലെ കേരഗ്രാമ പദ്ധതികൾ
പരിയാരം, കോടശ്ശേരി, നടത്തറ, വെങ്കിടങ്ങ്, എടത്തിരുത്തി, മറ്റത്തൂർ, പറപ്പൂക്കര, കുന്നംകുളം, കൊണ്ടാഴി, തോളൂർ, മേലൂർ, വരവൂർ, നാട്ടിക, മതിലകം, കൊടകര, അന്നമനട പഴയന്നൂർ, വടക്കാഞ്ചേരി, തിരുവില്വാമല, അയ്യന്തോൾ ഒല്ലൂക്കര, മുളങ്കുന്നത്തുകാവ്.