തിരുവനന്തപുരം: എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം ഈ മാസം ഇരുപതോടെ പ്രസിദ്ധീകരിക്കും. ജെ.ഇ.ഇ.യുടെ ആദ്യ അലോട്ട്മെന്റിനു ശേഷമാകും കേരളത്തിലെ സീറ്റ് അലോട്ട്മെന്റ് ആരംഭിക്കുക. എൻജിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് വൈകിട്ട് 5വരെ ഓൺലൈനായി നൽകാം. കൊവിഡ് പശ്ചാത്തലത്തിൽ ബി.ടെക്. പ്രവേശന തീയതി നീട്ടാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് സർക്കാർ അനുമതി നേടിയിട്ടുണ്ട്.