കോഴിക്കോട്: മിസോറം ലെഫ്റ്റ് ബാക്ക് സോഡിങ്ങ് ലിയാന ടോച്ചവാങ്ങിനെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. നെറോക്ക എഫ്.സിയിൽ നിന്നാണ് രണ്ട് വർഷത്തെ കരാറിൽ ടോച്ചവാങ്ങ് ഗോകുലത്തിലെത്തിയത്.വിവിധ ഐ എസ് എൽ, ഐ ലീഗ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ടോച്ചവാങ്ങ് ഇന്ത്യയുടെ അണ്ടർ-14, അണ്ടർ-16, അണ്ടർ -19 ടീമുകളിലും അംഗമായിരുന്നു.
ഷില്ലോംഗ് ലജോംഗ് ക്ലബിലൂടെയായിരുന്നു പ്രൊഫഷണൽ ഫുട്ബാളിലെ അരങ്ങേറ്റം. അവിടെ നിന്നും നോർത്ത് ഈസ്റ്റ്, ഡൽഹി ഡയനാമോസ്, പൂനെ എഫ്.സി എന്നീ ക്ലബുകൾക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു.ഗോകുലം കേരളയിൽ കളിക്കുവാൻ കഴിയുന്നതിൽ വളരെ ഏറെ അഭിമാനം ഉണ്ട്. ഇതെനിക്ക് പുതിയ തുടക്കം ആണ്. തീർച്ചയായിട്ടും നല്ല രീതിയിൽ ക്ലബ് ഈ വരുന്ന സീസണിൽ കളിക്കും എന്ന ആത്മവിശ്വാസം ഉണ്ട്.-സോഡിങ്ങ് ലിയാന പറഞ്ഞു. സോഡിങ്ങ്ലിയാന ഗോകുലത്തിന്റെ ഭാഗമായതിൽ അതിയായ സന്തോഷം ഉണ്ട്. പരിചയ സമ്പന്നനായ ഒരു കളിക്കാരൻ ആണ് റാൾട്ടെ. ഇപ്പോൾ എല്ലാ പൊസിഷനുകളിലും നല്ല സ്ക്വാഡ് ഡെപ്ത് ഞങ്ങൾക്കുണ്ട്. ഇനി വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിച്ചാൽ, ഐ ലീഗ് സൈനിങ്ങ് പൂർണമാകും- ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.