SignIn
Kerala Kaumudi Online
Sunday, 25 October 2020 4.57 PM IST

തെക്കൻ കേരളത്തിൽ തോരാമഴ ; കാരണം ന്യൂനമർദ്ദം, അഞ്ച് ജി​ല്ലകളി​ൽ ജാഗ്രതാ നി​ർദ്ദേശം

rain

കൊല്ലം: തെക്കൻ കേരളത്തിൽ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അറബിക്കടലിൽ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കർണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളിലും മഴ ലഭിക്കും. അടുത്ത പന്ത്രണ്ട് മണിക്കൂറിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ് , പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ആലപ്പുഴ ജി​ല്ലകളി​ൽ ഓറഞ്ച് അലർട്ടും പ്രഖ്യാപി​ച്ചി​ട്ടുണ്ട്. വരും മണിക്കൂറിൽ സംസ്ഥാന വ്യാപകമായി മഴപെയ്യും.

ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAVY RAIN CONTINUE IN SOUTH KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.